• June 18, 2021

ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ ‘ സഡക് 2 ‘

 ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ ‘ സഡക് 2 ‘


മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡില്‍ 1991-ല്‍ പുറത്തിറങ്ങി മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലര്‍ സിനിമയായിരുന്നു സഡക്. 29 കൊല്ലത്തിനുശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം ‘ സഡക് 2 ‘ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ഡിസ്നി പ്ലസ് ഹോട് സ്റ്റാറില്‍ റിലീസ് ചെയ്യാനിനിരിക്കുന്ന ‘ സഡക് 2 ‘ന്റെ റീലീസ് തിയ്യതി ഉടന്‍ പ്രഖ്യാപിക്കും.

സഞ്ജയ് ദത്ത് ,പൂജാ ഭട്ട് ,ആലിയാ ഭട്ട് ,ആദിത്യ റോയ് കപൂര്‍ എന്നിവരാണ് ‘സഡക് 2’ലെ അഭിനേതാക്കള്‍. പ്രണയകഥാ പശ്ചാത്തലത്തിലുള്ള ത്രില്ലര്‍ സിനിമയായാണ് സഡക് 2 അണിയിച്ചൊരുക്കുന്നത്. ഇരുപതു വര്‍ഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

Related post