• July 27, 2021

മിശ്രവിവാഹ ദമ്പതികള്‍ നേരിടുന്ന സാമൂഹികപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സേഫ് ഹോമുകള്‍

 മിശ്രവിവാഹ ദമ്പതികള്‍ നേരിടുന്ന സാമൂഹികപ്രശ്നങ്ങള്‍ പരിഹരിക്കാന്‍  സേഫ് ഹോമുകള്‍

മിശ്ര വിവാഹിതരായതിന്റെ പേരില്‍ വീടുകളില്‍ നിന്നോ സമൂഹത്തില്‍ നിന്നോ അവഗണന നേരിടുന്നവര്‍ക്ക് സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം സേഫ് ഹോമുകള്‍ തുറക്കാന്‍ തീരുമാനമായി.

മിശ്രവിവാഹ ദമ്പതികള്‍ നേരിടുന്ന സാമൂഹികപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിലാണ് സേഫ് ഹോമുകള്‍ നിര്‍മ്മിക്കുന്നത്.

എന്‍ജിഒകളുടെ സഹായത്തോടെ നടത്തുന്ന സേഫ് ഹോമുകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ചായിരിക്കും. പത്ത് ദമ്പതിമാര്‍ക്ക് ഒരു ഹോമില്‍ ഒരു വര്‍ഷം വരെ താമസിക്കാനാകും. മാത്രമല്ല, ദമ്പതിമാരെ സ്വയം പര്യാപ്തരാക്കുന്നതിനായി വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ചുള്ള തൊഴില്‍ പരിശീലനം ഹോമുകളില്‍ നല്‍കും.

Related post