• November 30, 2021

സാരിയുടുത്ത് ചുവടുവെച്ച് റൗഡി ബേബി

 സാരിയുടുത്ത് ചുവടുവെച്ച് റൗഡി ബേബി

റെക്കോര്‍ഡുകള്‍ ഭേദിച്ച് ആരാധക മനസ്സില്‍ ഇടം നേടിയതാണ് റൗഡി ബേബി എന്ന മാരി2 ലെ ഗാനം. ഗാനത്തിന് ചുവട് പിടിച്ച് ആടി തകര്‍ത്ത സായി പല്ലവിയെ ആരാധകര്‍ നെഞ്ചേറ്റി. ചടുലമായ നൃത്ത ചുവടുകളും മനോഹരമായ ചിരിയുമായി സായി പല്ലവി ആരാധകരെ കൈയ്യിലെടുത്തു. ധനുഷിനൊപ്പം നൃത്തത്തില്‍ തോളോടു തോള്‍ നില്‍ക്കാന്‍, അല്ലെങ്കില്‍ ഒരല്‍പം മുന്‍പില്‍ നില്‍ക്കാന്‍ തന്നെ താരത്തിന് കഴിഞ്ഞു.

റൗഡി ബേബിയെ എത്ര കണ്ടാലും ആരാധകര്‍ക്ക് തൃപ്തിയാവില്ല. ഇപ്പോഴിതാ ബിഹൈന്‍വുഡ്‌സ് പുരസ്‌കാര വേദിയിലെത്തിയ സായി പല്ലവിയെ റൗഡി ബേബിയ്ക്ക് ചുവട് വെയ്ക്കാതെ വിട്ടില്ല. സാരിയിലാണെങ്കിലും ആരാധകരെ തന്‌റെ നൃത്തംകൊണ്ട് വിസ്മയിപ്പിക്കുകയാണ് താരം. ധനുഷ്, അമലപോള്‍, ശിവ കാര്‍ത്തികേയന്‍, നിവിന്‍ പോളി, മഞ്ജു വാര്യര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന വേദിയിലാണ് സാരി ധരിച്ച് സായി പല്ലവി ചുവടു വെച്ചത്. താരത്തിന്റെ ഡാന്‍സ് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

വിവേക് സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘അതിരന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സായി പല്ലവിക്കു പുരസ്‌കാരം ലഭിച്ചത്.

Related post