• October 26, 2021

ബാഡ്മിനറണ്‍ കോര്‍ട്ടില്‍ നിന്നും രാഷ്ട്രീയത്തിലേക്ക്; സൈന നെഹ്‌വാള്‍ ബിജെപിയില്‍

 ബാഡ്മിനറണ്‍ കോര്‍ട്ടില്‍ നിന്നും രാഷ്ട്രീയത്തിലേക്ക്; സൈന നെഹ്‌വാള്‍ ബിജെപിയില്‍

ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് ഡല്‍ഹിയില്‍ വെച്ച് സൈന ബിജെപിയുടെ അംഗത്വം സ്വീകരിച്ചു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ബിജെപിയുടെ നീക്കം. ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പിന്തുണച്ചുകൊണ്ടുള്ള സൈനയുടെ ട്വീറ്റുകള്‍ അടുത്തിടെ ശ്രദ്ധനേടിയിരുന്നു.

ഹരിയാന സ്വദേശിയാണ് 29-കാരിയായ സൈന നെഹ്‌വാള്‍. 24 അന്താരാഷ്ട്ര ബാഡ്മിന്റണ്‍ കിരീടങ്ങള്‍ സൈന സ്വന്തമാക്കിയിട്ടുണ്ട്. 2015-ലും ഒന്നാംസ്ഥാനം സ്ഥാനത്തേക്കെത്തിയിട്ടുണ്ട്.


ബാഡ്മിന്റണില്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന സൈന, 2012ല്‍ ഒളിമ്പിക് മെഡലും നേടിയിട്ടുണ്ട്. ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ബാഡ്മിന്റണ്‍ താരമായിരുന്നു സൈന നെഹ്‌വാള്‍, 2012ലായിരുന്നു ഇത്.

ഹരിയാനയില്‍ ജനിച്ച സൈന നെഹ്‌വാള്‍ രാജ്യത്ത് വലിയ ആരാധവൃന്ദമുള്ള കായിക താരമാണ്. അര്‍ജുന അവാര്‍ഡും ഖേല്‍ രത്‌ന അവാര്‍ഡും നേടിയിട്ടുള്ള താരം നേരത്തെ തന്നെ മോദി അനുകൂല ട്വീറ്റുകള്‍ക്ക് പ്രസിദ്ധമാണ്. ദീപാവലി ദിനത്തില്‍ ഭാരത് ലക്ഷ്മി ഹാഷ്ടാഗിള്‍ രാജ്യത്തെ വിവിധ താരങ്ങള്‍ സമാനമായ ട്വീറ്റ് ചെയ്ത സംഭവത്തില്‍ ഒരംഗം സൈന നെഹ്‌വാളായിരുന്നു.

Related post