• October 17, 2021

കേന്ദ്ര -പൊതുമേഖല ജീവനക്കാരും സഹകരിക്കണം;മുഖ്യമന്ത്രി

 കേന്ദ്ര -പൊതുമേഖല ജീവനക്കാരും സഹകരിക്കണം;മുഖ്യമന്ത്രി


കോവിഡ് 19 ന്റെ ഭാഗമായുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആര്‍ എഫ്)സംസ്ഥാന ജീവനക്കാര്‍ക്കൊപ്പം കേന്ദ്ര -പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരും സഹായം നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും സഹായം നല്‍കണം. നാടിനെ സ്‌നേഹിക്കുന്നവരെല്ലാം ഒന്നിക്കണം. ഇതുമായി ബന്ധപ്പെട്ട് ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു.

കോവിഡുമായി ലഭിക്കുന്ന സഹായം സിഎംഡിആര്‍ എഫിന്റെ പ്രത്യേക അക്കൗണ്ടിലാകും സൂക്ഷിക്കുക.വേറെ ഒരു കാര്യത്തിനും ഈ ഫണ്ട് ഉപയോഗിക്കില്ല.ഇതിന് ധന വകുപ്പ് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കും. പ്രളയ സമയത്തെ ഫണ്ടും ഇതേ രീതിയിലാണ് സൂക്ഷിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു

Related post