• October 23, 2021

സാലറി ചലഞ്ച് ഉത്തരവ് ഈയാഴ്ച: ധനമന്ത്രി

 സാലറി ചലഞ്ച് ഉത്തരവ് ഈയാഴ്ച: ധനമന്ത്രി

സാലറി ചലഞ്ച് ഉത്തരവ് ഈയാഴ്ച പുറപ്പെടുവിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. പൊതുമേഖലാ സ്ഥാപനങ്ങളിലും ഉത്തരവ് നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി, ജീവനക്കാരുമായി ചര്‍ച്ച ചെയ്യുന്നതില്‍ തീരുമാനമായില്ല. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം വേണമെന്നുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുക തന്നെയാണ് സര്‍ക്കാരെന്നും മന്ത്രി അറിയിച്ചു. അതേസമയം, ക്ഷേമപെന്‍ഷനും ഇനി തപാല്‍വഴി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കൊറോണ കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സാലറി ചലഞ്ചിന് തുടക്കമിട്ടത്. സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ ഒരു മാസത്തെ ശമ്പളം നല്‍കി സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.

Related post