• October 16, 2021

സാലറി ചലഞ്ച് അംഗീകരിച്ച് മന്ത്രിസഭ

 സാലറി ചലഞ്ച് അംഗീകരിച്ച് മന്ത്രിസഭ

സാലറി ചലഞ്ചിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. സംസ്ഥാനജീവനക്കാരുടെ ഒരു മാസത്തെ ശമ്പളമായിരിക്കും ഇതുവഴി പിടിക്കുക. ശമ്പളം നിർബന്ധമായും സർക്കാരിന് നൽകണം. കൊറോണ നിയന്ത്രണവിധേയമാണെന്നും മന്ത്രിസഭായോഗം വിലയിരുത്തി.
സാലറി ചലഞ്ച് വഴി 2500 കോടി രൂപ സമാഹരിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്.
പ്രളയാനന്തരവും ജീവനക്കാരോട് സാലറി ചലഞ്ചിന് സർക്കാർ അഭ്യർത്ഥിച്ചിരുന്നു. അന്ന് ശക്തമായ എതിർപ്പാണ് പ്രതിപക്ഷ സംഘടനകൾ ഉയർത്തിയത്. 57 ശതമാനം പേർ മാത്രമാണ് പരിപാടിയുടെ ഭാഗമായത്. എന്നാൽ ഇത്തവണ അവസ്ഥ കുറച്ചുകൂടി അനുകൂലമാണെന്നാണ് സർക്കാർ കരുതുന്നത് . സർവീസ് സംഘടനാ നേതാക്കളും മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചകളിൽ ആരും കാര്യമായ എതിർപ്പ് അറിയിച്ചിട്ടില്ലെന്നാണ് വിവരം. ബാങ്ക് വായ്പ്പകളുടെ തിരിച്ചടവിനു മൂന്നുമാസത്തെ സാവകാശം ലഭിച്ചതും അനുകൂലഘടകമായെന്നു അനുമാനിക്കപ്പെടുന്നു.

Related post