• December 3, 2021

സ്‌റ്റൈലിഷ് ഹോട്ട് ലുക്കില്‍ സാമന്ത; ഏറ്റെടുത്ത് ഫാഷന്‍ ലോകം

 സ്‌റ്റൈലിഷ് ഹോട്ട് ലുക്കില്‍ സാമന്ത; ഏറ്റെടുത്ത് ഫാഷന്‍ ലോകം

തെന്നിന്ത്യയുടെ പ്രിയ താരമാണ് സാമന്ത. വേറിട്ട ശൈലികള്‍ പിന്തുടര്‍ന്ന് വിജയിക്കുന്നതില്‍ സാമന്ത മിടുക്കിയാണ്. ഫാഷന്‍ അഭിരുചിയിലും ഇതു തന്നെയാണ് സാമന്തയുടെ വഴി. 2020 തുടങ്ങിയതില്‍ പിന്നെ അവാര്‍ഡ് നിശകളും ഉണര്‍ന്നു കഴിഞ്ഞു. സൈന്‍ സിനി അവാര്‍ഡ്‌സില്‍ സാമന്തയണിഞ്ഞ മഞ്ഞ നിറമുള്ള വസ്ത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. താരം തന്നെ തനറെ ഇന്‍സ്‌ററഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്, കൂടെ അവാര്‍ഡ് ലഭിച്ച സന്തോഷവും

ജോനാഥന്‍ സിംഖായ് ഡിസൈന്‍ ചെയ്ത മഞ്ഞ വസ്ത്രം സമാന്തയെ പതിവ് കംഫര്‍ട്ട് സോണില്‍ നിന്നും പുറത്തിറക്കി.

View this post on Instagram

?

A post shared by Samantha Akkineni (@samantharuthprabhuoffl) on

ഷീര്‍ തുണിയുടെ മനോഹാരിതയ്‌ക്കൊപ്പം ആത്മവിശ്വാസവും നിറയുന്ന ലുക്കില്‍ താരം റെഡ്കാര്‍പറ്റ് കീഴടക്കി. പലതരം ഫീച്ചറുകളുടെ സമ്മേളനമായിരുന്നു സമാന്തയുടെ ലേസ് ഡ്രസ്.

View this post on Instagram

?

A post shared by Samantha Akkineni (@samantharuthprabhuoffl) on

സ്‌കിന്നി ടോപ്പിനും ലെഗീന്‍സിനും മുകളിലായി ഷീര്‍ വസ്ത്രം. അതിന്റെ താഴ്ഭാഗത്ത് അസമെട്രിക്കല്‍ കട്ട്.

ഈ സ്‌റ്റൈലിഷ് ഹോട്ട് വസ്ത്രത്തിനൊപ്പം മിനിമല്‍ മേക്കപ്, ഹാഫ് പോണിടെയില്‍, കമ്മലുകള്‍, ഹീസല്‍സ് എന്നിവ ചേര്‍ന്നതോടെ സമാന്ത ഷോയുടെ ശ്രദ്ധാ കേന്ദ്രമായി.

Related post