• July 28, 2021

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ്‌ വിപണിയില്‍

 സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ്‌ വിപണിയില്‍

ജനുവരിയില്‍ ലോഞ്ച് ചെയ്ത സാംസങിന്റെ ഗാലക്സി നോട്ട് 10 ലൈറ്റ് വിപണിയില്‍.കമ്പനിയുടെ സിഗ്‌നേച്ചര്‍ എസ് പെന്‍ ലഭിച്ച നാല്പതിനായിരം രൂപ കാറ്റഗറിയിലെ ആദ്യത്തെ ഫോണാണ് സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ്. ബ്ലൂടൂത്തുമായി ഈ എസ് പെന്‍ കണക്ട് ചെയ്യാന്‍ കഴിയും. മധ്യഭാഗത്തായി ഹോള്‍-പഞ്ചുള്ള ഇന്‍ഫിനിറ്റി-ഒ ഡിസ്‌പ്ലേ, ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനം എന്നിവയെല്ലാമാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. സാംസങിന്റെ തന്നെ എക്‌സൈനോസ് 9810 SoC ആണ് ഹാന്‍ഡ്സെറ്റിലുള്ളത്.

4,500mAh ആണ് ബാറ്ററിയുടെ ശക്തി. ഗാലക്സി S10 ലൈറ്റ് സ്മാര്‍ട്‌ഫോണിനൊപ്പം CES 2020 ലാണ് സാംസങ് ആദ്യമായി ഗാലക്സി നോട്ട് 10 ലൈറ്റ് അവതരിപ്പിച്ചത്.ഡ്യൂവല്‍-സിമ്മുള്ള (നാനോ) സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ് ഓറ ഗ്ലൗ, ഓറ ബ്ലാക്ക്, ഓറ റെഡ് കളര്‍ ഓപ്ഷനുകളിലാണ് വാങ്ങാന്‍ കഴിയുക.

6.7-ഇഞ്ചുള്ള ഫുള്‍ HD+ (1080 x 2400 പിക്‌സല്‍) ഇന്‍ഫിനിറ്റി-ഒ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 20:9 ആണ് ആസ്‌പെക്ട് അനുപാതം. പിക്‌സല്‍ ഡെന്‍സിറ്റി 394ppi വരും. 6 ജിബി റാം/8 ജിബി റാമുമായി പെയര്‍ ചെയ്തിരിക്കുന്ന 2.7GHz എക്‌സൈനോസ് 9810 ഒക്ട-കോര്‍ SoC ആണ് ഗാലക്സി നോട്ട് 10 ലൈറ്റിന് ശക്തി പകരുന്നത്. ഇന്റേണല്‍ സ്റ്റോറേജ് 128 ജിബിയാണ്. ഒരു മൈക്രോ-എസ്ഡി കാര്‍ഡിന്റെ സഹായത്തോടെ ഈ സ്റ്റോറേജ് 1 ടിബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കും.

12-മെഗാപിക്‌സല്‍ പ്രധാന ക്യാമറ + 12-മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ക്യാമറ, 12-മെഗാപിക്‌സല്‍ ടെലിഫോട്ടോ ലെന്‍സ് എന്നിവയടങ്ങുന്നതാണ് ട്രിപ്പിള്‍ ക്യാമറ സംവിധാനം. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 32-മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും നല്‍കിയിട്ടുണ്ട്.

Related post