• July 31, 2021

ക്യൂട്ടായി സംവൃത സുനില്‍

 ക്യൂട്ടായി സംവൃത സുനില്‍

സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ വൈറല്‍ ചിത്രം സംവൃത സുനില്‍ പങ്കുവെച്ച കുട്ടിക്കാലത്തെ ഫോട്ടോയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചത്. ബേബി മീ എന്ന കുറിപ്പോടെയാണ് സംവൃത ചിത്രം പോസ്റ്റ് ചെയ്തത്. തങ്ങളുടെ പ്രിയ താരത്തിന്റെ ഫോട്ടോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

View this post on Instagram

Baby me!♥️#throwback #dolledup #poser

A post shared by Samvritha Akhil (@samvrithaakhil) on

മലയാളത്തില്‍ സജീവമായിരുന്ന സമയത്തായിരുന്നു സംവൃതയുടെ വിവാഹം. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം വീണ്ടും ഒരിടവേളയ്ക്ക് ശേഷം തിരിച്ചുവരവ് നടത്തിയിരുന്നു. ബിജു മേനോന്‍ നായകനായി എത്തിയ ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ആരാധകര്‍ ഏറെ കാത്തിരുന്ന് തിരിച്ചുവരവായിരുന്നത്. രണ്ടാം വരവിലും ശക്തമായ പിന്തുണയാണ് സംവൃതയ്ക്ക് ലഭിച്ചത്.

ലാല്‍ ജോസിന്റെ ‘രസികന്‍’ എന്ന ചിത്രത്തിലൂടെയാണ് സംവൃത സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് മലയാളികളുടെ ഇഷ്ടതാരമായി മാറുകയായിരുന്നു താരം.

വിവാഹശേഷം ഭര്‍ത്താവ് അഖിലിനൊപ്പം യു എസിലാണ് താരം

View this post on Instagram

My Birthday Boy!!♥️

A post shared by Samvritha Akhil (@samvrithaakhil) on

Related post