• June 18, 2021

കൊച്ചി മെട്രോയയുടെ തൈക്കൂടത്ത് നിന്നും പേട്ട വരെയുള്ള പാതയ്ക്ക് അനുമതി

 കൊച്ചി മെട്രോയയുടെ തൈക്കൂടത്ത് നിന്നും  പേട്ട വരെയുള്ള പാതയ്ക്ക് അനുമതി

കൊച്ചി മെട്രോയുടെ  പേട്ട വരെയുള്ള പാത കമ്മീഷൻ ചെയ്യാൻ അനുമതി. അനുമതി നൽകുന്നതിന് മുന്നോടിയായി കേന്ദ്ര റെയിൽ കമ്മീഷണൻ ഫോർ മെട്രോ സേഫ്റ്റി പരിശോധനകൾ പൂർത്തിയായി. തൈക്കൂടം മുതൽ പേട്ട വരെയുള്ള 1.33 കിലോമീറ്ററിനാണ് അനുമതി കിട്ടിയത്. ഇതോടുകൂടി, ആലുവ പേട്ട ആദ്യ ഘട്ടം പൂർത്തിയായി.

അഞ്ചംഗ വിദഗ്ധ സംഘം ഇവിടെ സന്ദര്‍ശനം നടത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തീകരിച്ചിരുന്നുവെന്ന് കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ വൈകുകയായിരുന്നു. സര്‍ക്കാര്‍ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉദ്ഘാടന ദിവസം തീരുമാനിച്ചിട്ടില്ല.

Related post