• June 15, 2021

പുതിയ പ്രൊഡക്ഷന്‍ കമ്പനിയുമായി സാന്ദ്ര തോമസ്

 പുതിയ പ്രൊഡക്ഷന്‍ കമ്പനിയുമായി  സാന്ദ്ര തോമസ്

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സിനിമകള്‍ ഓണ്‍ലൈന്‍ റിലീസുകള്‍ക്ക് ഒരുങ്ങുന്നതിനിടെ പുതിയ പ്രൊഡക്ഷന്‍ കമ്പനി പ്രഖ്യാപിച്ച് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. ഫേസ്ബുക്ക് പോസിറ്റിലൂടെയാണ് ഇക്കാര്യം സാന്ദ്ര അറിയിച്ചത്. തന്റേതായിരുന്ന ഫ്രൈഡേ ഫിലിം ഹൗസും താന്‍ ഭാഗമായ റൂബി ഫിലിംസും പുതിയ സംവിധായകര്‍ക്ക് അവസരങ്ങള്‍ നല്‍കുന്നതായിരുന്നു. സ്വന്തം നിര്‍മാണക്കമ്പനി സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സ് വരുമ്പോഴും ഇതിന് മാറ്റമുണ്ടാകില്ല. STPയും പുതിയ സംവിധായകരെ സിനിമയിലേക്ക് കൈപിടിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.

Related post