• July 27, 2021

സാനിയക്ക് പരിക്ക്; വനിതാ ഡബിള്‍സില്‍ നിന്നും പിന്മാറി

 സാനിയക്ക് പരിക്ക്; വനിതാ ഡബിള്‍സില്‍ നിന്നും പിന്മാറി

വനിതാ ഡബിള്‍സില്‍ നിന്നും സാനിയ മിര്‍സ പിന്മാറി.കാലിനേറ്റ പരിക്കുമൂലമാണ് പിന്മാറ്റം.
പരിക്കിനെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ നിന്നും സാനിയ പിന്മാറിയിരുന്നു. യുക്രെയ്ന്‍ താരം നാദിയ കിച്നോകുമായി വനിതാ ഡബിള്‍സ് ആദ്യ റൗണ്ട് മത്സരിക്കാനിറങ്ങിയ സാനിയ മത്സരം പൂര്‍ത്തിയാക്കാതെ കോര്‍ട്ടുവിട്ടു. വലതു കാലില്‍ പരിക്കേറ്റ ഭാഗത്ത് വേദന കൂടിയതോടെയാണ് സാനിയ മത്സരം അവസാനിപ്പിച്ചത്. സാനിയയും നാദിയയും മത്സരത്തില്‍ 6-2, 1-0ത്തിന് പിന്നില്‍ നില്‍ക്കുകയായിരുന്നു.


കോര്‍ട്ടില്‍ നിന്നും ഇടവേളയടുത്ത സാനിയയുടെ തിരിച്ചുവരവില്‍ കീരീട നേട്ടത്തിനിടയാക്കിയ ഹൊബര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് ഫൈനലിനിടെയാണ് കാലിന് പരിക്കേറ്റത്. തുടര്‍ന്ന് താരം ഓസ്ട്രേലിയന്‍ ഓപ്പണില്‍ രോഹന്‍ ബൊപ്പണ്ണയുമൊത്തുള്ള മികസ്ഡ് ഡബിള്‍സില്‍ നിന്ന് പിന്മാറിയിരുന്നു.

നാദിയയും സാനിയയും അടങ്ങുന്ന സഖ്യത്തിനായിരുന്നു ഹൊബര്‍ട്ട് ഇന്റര്‍നാഷണലില്‍ കിരീടം. രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ സാനിയയുടെ ആദ്യ കിരീടമായിരുന്നു ഇത്.

Related post