• December 3, 2021

തിരിച്ചു വരവില്‍ വിജയക്കൊടി പാറിച്ച് സാനിയ മുന്നേറുന്നു

 തിരിച്ചു വരവില്‍ വിജയക്കൊടി പാറിച്ച് സാനിയ മുന്നേറുന്നു

ഹൊബര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണമെന്‌റ് വനിതാ ഡബിള്‍സില്‍ സാനിയ-കിച്ചനോക്ക് സഖ്യം സെമിയിലേക്ക്. ക്വാര്‍ട്ടറില്‍ സാനിയ സഖ്യം അമേരിക്കയുടെ വാനിയ കിങ്- ക്രിസ്റ്റിന മകഹെയ്ല്‍ സഖ്യത്തെ 6-2, 4-6, 10-4 തോല്‍പ്പിച്ചു.

2017-ല്‍ അമ്മയാകാന്‍ വേണ്ടി ടെന്നീസില്‍ നിന്ന് ഇടവേളയെടുത്ത സാനിയയുടെ തിരിച്ചുവരവിലെ ആദ്യ ടൂര്‍ണമെന്റാണിത്. മകന്‍ ഇസ്ഹാന്‍ ആദ്യ മത്സരത്തില്‍ ഗാലറിയിലുണ്ടായിരുന്നു.

33 കാരിയായ സാനിയ 2017 ഒക്ടോബറില്‍ ചൈന ഓപണിലാണ് അവസാനമായി കളിച്ചത്. പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷുഹൈബ് മാലിക്കാണ് സാനിയയെ വിവാഹം കഴിച്ചത്. 2018ല്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ സാനിയ കോര്‍ട്ടില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പരിശീലനം പുനരാരംഭിച്ച സാനിയ ശക്തമായ തിരിച്ചുവരവ് തെളിയിച്ചിരിക്കുകയാണ്.

Related post