• December 3, 2021

ഹൊബാര്‍ട്ടില്‍ കപ്പുയര്‍ത്തി തിരിച്ചുവരവില്‍ തീക്കനലായി സാനിയ

 ഹൊബാര്‍ട്ടില്‍ കപ്പുയര്‍ത്തി തിരിച്ചുവരവില്‍ തീക്കനലായി സാനിയ

ഓസ്‌ട്രേലിയയിലെ ഹൊബാര്‍ട് കപ്പ് ടെന്നിസ് ടൂര്‍ണമെന്റ് വനിതാ ഡബിള്‍സ് ഫൈനല്‍ പോരാട്ടത്തില്‍ സാനിയ യുക്രെയ്ന്‍ താരം നാദിയ കിഷ്‌നോക് സഖ്യം കിരീടം നേടി. അമ്മയായ ശേഷം ടെന്നിസിലേക്കു മടങ്ങിയെത്തിയ സാനിയ മിര്‍സയുടെ ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്. രണ്ടാം സീഡായ ഷ്വായ് ഴാങ്, ഷ്വായ് പെങ് ചൈനീസ് സഖ്യത്തെ 64, 64 എന്ന സ്‌കോറിനാണ് സാനിയ നാദിയ സഖ്യം തോല്‍പിച്ചത്.

ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ സഖ്യം സീഡ് ചെയ്തിരുന്നില്ല. മുപ്പത്തിമൂന്നുകാരിയായ സാനിയ 2017 ഒക്ടോബറിനു ശേഷം ആദ്യമായാണ് ഒരു ടൂര്‍ണമെന്റില്‍ കളിക്കുന്നത്. സെമിയില്‍ ടമാറ സൈഡന്‍സെക് മേരി ബോഷ്‌കോവ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പിച്ചാണ് സാനിയയും നാദിയയും ഫൈനല്‍ യോഗ്യത നേടിയത്.

ആദ്യസെറ്റില്‍ സാനിയനാദിയ സഖ്യവും ഷ്വായ് ഴാങ്ഷ്വായ് പെങ് സഖ്യവും ഒപ്പത്തിനൊപ്പം പോരാടി. വേഗത്തിലുള്ള റിട്ടേണുകളുമായി അമ്പരപ്പിച്ച സാനിയയും കിച്ചനോക്കും തുടര്‍ച്ചയായി രണ്ട്‌ഗെയിമുകള്‍ നേടിയതോടെ 64ന് സെറ്റ് സ്വന്തം. രണ്ടാംസെറ്റില്‍ കണ്ടത് സാനിയയുടേയും കിച്ചനോക്കിന്റേയും ആധികാരിക പ്രകടനം. 30ന് ഒരുഘട്ടത്തില്‍ ലീഡെടുത്ത ഇരുവരും 64ന് തന്നെ രണ്ടാംസെറ്റും നേടി. ഒപ്പം കിരീടവും.

ഒരു ഇരട്ടപ്പിഴവ് പോലും വരുത്താതെയാണ് ജയം. ഓസ്‌ട്രേലിയന്‍ ഓപ്പണും ഒളിംപിക്‌സും പടവാതില്‍ക്കലെത്തി നില്‍ക്കെ ഈ ജയം നല്‍കുന്ന ആത്മവിശ്വാസം ഒട്ടും ചെറുതല്ല. കുഞ്ഞുപിറന്ന ശേഷം ദിവസവും നാല് മണിക്കൂറോളം നീണ്ട കഠിനമായ പരിശീലനത്തിലൂടെയാണ് സാനിയ കോര്‍ട്ടിലേക്ക് തിരിച്ചെത്തിയത്.

Related post