• October 28, 2021

സാനിയയെ കടത്തിവെട്ടി കുഞ്ഞ് ഇസഹാന്‍

 സാനിയയെ കടത്തിവെട്ടി കുഞ്ഞ് ഇസഹാന്‍

കുഞ്ഞ് ഇസഹാന്‌റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ടെന്നീസ് താരം സാനിയ മിര്‍സയുടെയും പാക് ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക്കിന്റെയും മകനായ ഇസ്ഹാന് നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ ഇസ്ഹാന്റെ ഫോട്ടോകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.

ഇസ്ഹാനൊപ്പമുള്ള സുന്ദര നിമിഷങ്ങള്‍ ഇപ്പോള്‍ പങ്കു വച്ചിരിക്കുകയാണ് അമ്മ സാനിയ. തന്റെ പുതിയ മഞ്ഞ ഗൗണില്‍ ഉള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് ഇസ്ഹാന്‍ അമ്മയ്‌ക്കൊപ്പം ചേര്‍ന്നിരിക്കുന്നത്. ക്യൂട്ട് ചിത്രങ്ങളെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. അനിയത്തി അനം മിര്‍സ ഡിസൈന്‍ ചെയ്തിരിക്കുന്ന ഗൗണാണ് ഇത്.

സ്‌റ്റൈലിഷ് ലുക്കിലാണ് സാനിയയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രസവശേഷം ഭാരം കുറച്ച് ഫിറ്റ് ആന്‍ഡ് ബ്യൂട്ടി ലുക്കിലാണ് സാനിയ. ശരീരഭാരം കുറച്ചതും വാര്‍ത്തയായിരുന്നു. ഭാരം കുറയ്ക്കുന്നതിനൊപ്പം കായിക ഇനത്തിനു പറ്റുന്ന രീതിയില്‍ ശരീരത്തെ ഫിറ്റ് ആക്കി മാറ്റണമെന്നും അതിനായുള്ള വ്യായാമങ്ങളിലാണ് ശ്രദ്ധ ചെലുത്തിയതെന്നും സാനിയ പറഞ്ഞിരുന്നു.

Related post