• August 3, 2021

പ്രാണയുടെ ട്രഡീഷണല്‍ ലുക്കില്‍ തിളങ്ങി സാനിയ

 പ്രാണയുടെ ട്രഡീഷണല്‍ ലുക്കില്‍ തിളങ്ങി  സാനിയ

വിത്യസ്തമായ ഫാഷന്‍ രുചികള്‍കൊണ്ട് ശ്രദ്ധിക്കപ്പെട്ടതാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്‌റെ പ്രാണ ബ്യുട്ടീക്. മലയാളത്തിലെ യുവ താരം സാനിയ ഇയ്യപ്പനുവേണ്ടി പൂര്‍ണിമ ഒരുക്കിയ വസ്ത്രമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

രാമു കാര്യാട്ട് അവാര്‍ഡ്‌സ് 2020 ന് സാനിയ അണിഞ്ഞ വസ്ത്രമാണ് പൂര്‍ണിമ ഡിസൈന്‍ ചെയ്തത്. എത്നിക് കോസ്റ്റ്യൂമില്‍ സ്‌റ്റൈലിഷ് ലുക്ക് എന്നതായിരുന്നു ശൈലി.

ചുവപ്പില്‍ ഗോള്‍ഡന്‍ വൃത്തങ്ങള്‍ നിറയുന്ന സ്‌കര്‍ട്ട്. നീല സ്ലീവ്ലസ് ബ്ലൗസ്. ചുവപ്പ് ദുപ്പട്ടയിലും ഗോള്‍ഡന്‍ വര്‍ക്കുകളുടെ ഭംഗി നിറഞ്ഞു. ബണ്‍ സ്‌റ്റൈലില്‍ കെട്ടിയ മുടിയില്‍ മുല്ലപ്പൂ ചൂടി. ഇതിനൊപ്പം സ്‌റ്റൈലിഷ് ചോക്കറും വളകളും മോതിരവും ചേര്‍ന്നപ്പോള്‍ സാനിയ തിളങ്ങി.

പരിപാടിക്കായി നടത്തിയ ഫോട്ടോ ഷൂട്ടില്‍ നിന്നുമുളളതാണ് വൈറലാകുന്ന ചിത്രങ്ങള്‍. താരം തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

Related post