• October 26, 2021

ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ട്വന്റി20 ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ പുറത്ത്

 ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ട്വന്റി20 ടീമിനെ പ്രഖ്യാപിച്ചു;  സഞ്ജു സാംസണ്‍ പുറത്ത്

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് മലയാളി താരം സഞ്ജു വി സാംസണ്‍ പുറത്ത്. ഈ മാസം 24ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയ്ക്കുള്ള ടീമില്‍നിന്നാണ് സഞ്ജു പുറത്തായത്. പതിനാറംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്ന് ട്വന്റി20 പരമ്പരകളിലും ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന സഞ്ജുവിന് ഓപ്പണര്‍ രോഹിത് ശര്‍മയുടെ മടങ്ങിവരവോടെയാണ് ടീമിലെ സ്ഥാനം നഷ്ടമായത്. ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ പരമ്പരയില്‍ ടീമിലുണ്ടായിരുന്നു സഞ്ജു. എന്നാല്‍ ലങ്കയ്ക്കെതിരെ അവസാന ടി20യില്‍ മാത്രമാണ് 25കാരന് കളിക്കാന്‍ സാധിച്ചത്. രണ്ട് പന്ത് നേരിട്ട താരം ആറ് റണ്‍സുമായി പുറത്താവുകയായിരുന്നു.
ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍നിന്ന് രോഹിത്തിന് വിശ്രമം അനുവദിച്ചിരുന്നു. രോഹിത് ശര്‍മയ്‌ക്കൊപ്പം പേസ് ബോളര്‍ മുഹമ്മദ് ഷമിയുടെ മടങ്ങിവരവാണ് ടീമിലെ പ്രധാന മാറ്റം. കായിക ക്ഷമത പരിശോധനയില്‍ പരാജയപ്പെട്ട ഹാര്‍ദിക് പാണ്ഡ്യക്കും ടീമില്‍ അവസരം ലഭിച്ചിട്ടില്ല. ഋഷബ് പന്ത് ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

ഇന്ത്യന്‍ ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറെ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, രവീന്ദ്ര ജഡേജ, ശാര്‍ദൂല്‍ ഠാക്കൂര്‍.

Related post