• August 3, 2021

ഷമ്മി ഹീറോയാടാ ഹീറോ!! കുമ്പളങ്ങിയിലെ ഡയലോഗുമായി മുഹമ്മദ് ഷമി

 ഷമ്മി ഹീറോയാടാ ഹീറോ!! കുമ്പളങ്ങിയിലെ ഡയലോഗുമായി മുഹമ്മദ് ഷമി

ന്യൂസിലാന്റിനെതിരായ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യയുടെ വിജയത്തിളക്കത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മുഹമ്മദ് ഷമിയുടെ വീഡിയോ.
കുമ്പളങ്ങി നൈറ്റ്‌സിലെ ഹിറ്റ് ഡയലോഗുമായാണ് ഷമി എത്തിയിരിക്കുന്നത്.

ടേബിള്‍ ടെന്നീസ് കളിച്ചികൊണ്ടിരിക്കെയാണ് ക്യാമറയെ നോക്കി ഷമിയുടെ തകര്‍പ്പന്‍ ഡയലോഗ് ഷമ്മി ഹീറോയാടാ… ഹീറോ.
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിച്ച ഷമ്മി എന്ന കഥാപാത്രം പറയുന്ന സംഭാഷണം മുഹമ്മദ് ഷമിയെകൊണ്ട് പറയിപ്പിച്ചിരിക്കുകയാണ് സഞ്ജു.

മലയാളി താരം സഞ്ജു സാംസണ്‍ ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. പരമ്പര വിജയത്തില്‍ ഇന്ത്യന്‍ ടീമിനേയും ഷമിയേയും അഭിനന്ദിച്ചാണ് സഞ്ജു ഈ വീഡിയോ പങ്കുവെച്ചത്.

ഇന്നലത്തെ ട്വന്‌റി-20യില്‍ രോഹിത് ശര്‍മയുടെ വിജയത്തിനൊപ്പം നിര്‍ണായകമായത് മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറാണ്.
ആദ്യ പന്തില്‍ സിക്സും രണ്ടാം പന്തില്‍ സിംഗിളും വഴങ്ങിയെങ്കിലും മൂന്നാം പന്തില്‍ ഷമി വില്ല്യംസണിന്റെ വിക്കറ്റെടുത്തു. പിന്നീട് അവസാന പന്തില്‍ റോസ് ടെയ്ലറെ ബൗള്‍ഡാക്കി മത്സരം സൂപ്പര്‍ ഓവറിലെത്തിച്ചു. ഈ പ്രകടനം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. ഇതോടെ രോഹിതിനൊപ്പം ഷമിയും ഇന്ത്യയുടെ ഹീറോ ആയി.

Related post