• October 26, 2021

ഉത്തരഖാണ്ഡ്​ റെയില്‍വേ സൂചനാ ബോര്‍ഡുകളില്‍ ഉറുദുവിന് പകരം ഇനി സംസ്‌കൃതം

 ഉത്തരഖാണ്ഡ്​ റെയില്‍വേ സൂചനാ ബോര്‍ഡുകളില്‍ ഉറുദുവിന് പകരം ഇനി സംസ്‌കൃതം

ഡെറാഡൂണ്‍: ഉത്തരഖാണ്ഡ്​ റെയില്‍വേ സ്​റ്റേഷനുകളിലെ സൂചന ബോര്‍ഡുകളില്‍ ​ ഉറുദുവിന് പകരം സംസ്‌കൃതം. നിലവിലുള്ള സൂചന ബോര്‍ഡുകളില്‍ ഹിന്ദി, ഉറുദു, ഇംഗ്ലീഷ്​ എന്നിങ്ങനെ മൂന്ന്​ ഭാഷകളാണ്​ ഉള്ളത്​. ഇതില്‍ നിന്ന്​ ഉറുദു ഒഴിവാക്കി പകരം സംസ്​കൃതം ഉള്‍പ്പെടുത്താന്‍ തീരുമാനം.

ഡെറാഡൂണ്‍, റൂര്‍ക്കെ, ഹരിദ്വാര്‍ തുടങ്ങിയ സ്​റ്റേഷനുകളുടെ പേരുകള്‍​ ആദ്യം സംസ്​കൃതത്തിലും എഴുതാനാണ്​ തീരുമാനം. 2010ല്‍ സംസ്​കൃതത്തെ രണ്ടാം ഭാഷയായി ഉത്തരാഖണ്ഡ്​ അംഗീകരിച്ചിരുന്നു.

രണ്ടാം ഭാഷയായി സംസ്​കൃതത്തെ ഉത്തരാഖണ്ഡ്​ അംഗീകരിച്ചിട്ടുണ്ട്​. അതുകൊണ്ട്​ റെയില്‍വേ സ്​റ്റേഷനുകളിലെ സൂചന ബോര്‍ഡുകളില്‍ സംസ്​കൃതം കൂടി ഉള്‍പ്പെടുത്തണം. നഗരങ്ങളുടെ പേരുകള്‍ ഇനി സംസ്​കൃതത്തിലും എഴുതുമെന്ന് റെയില്‍വേ​ ഡിവിഷണല്‍ കോമേഴ്​സല്‍ മാനേജര്‍ രേഖ ശര്‍മ്മ പറഞ്ഞു.

Related post