• December 3, 2021

അമ്മയോ അതോ എന്‌റെ പ്രതിരൂപമോ? സാറ അലി ഖാന്‍

 അമ്മയോ അതോ എന്‌റെ പ്രതിരൂപമോ?  സാറ അലി ഖാന്‍

ബി ടൗണ്‍ ഒരു താരപുത്രിയുടെ വാക്കുകളില്‍ വികാരഭരിതരായിരിക്കുകയാണ്. നടി സാറാ അലിഖാന്‍ തന്‌റെ ഇന്‍സാറ്റഗ്രാം പേജിലൂടെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ആരാധകരുടെ ഹൃദയം കവരുന്നത്. മനോഹരമായ വാക്കുകള്‍കൊണ്ട് വികാരങ്ങള്‍ കുറിച്ചിടാനാകുമെന്ന് ഇതിലൂടെ സാറ തെളിയിക്കുന്നു. അമ്മ അമൃതം സിംഗിനെക്കുറിച്ചാണ് സാറ എഴുതിയിരിക്കുന്നത്.

ഏത് തലത്തില്‍ നോക്കിയാലും തന്‌റെ അമ്മയാണ് മികച്ചത് എന്ന സാറ പറയുന്നു. സാറയുടെ കുറിപ്പ വായിക്കാം
”നിങ്ങള്‍ അമ്മയാണോ അതോ എന്റെ പ്രതിരൂപമോ ? ഞങ്ങള്‍ തമ്മിലുള്ള ഒരേ ഒരു വ്യത്യാസം എനിക്ക് എപ്പോഴും അമ്മയുടെ ശ്രദ്ധ വേണം എന്നതാണ്. മറ്റൊരു കാര്യം അമ്മ എന്നാല്‍ നിറയെ സ്‌നേഹമാണ്, ആലിംഗനവും വാത്സല്യവുമാണ്. എന്നാല്‍ അഭിഭാജ്യമായ സമയത്ത് അമ്മയെ പരാമര്‍ശിക്കാന്‍ ഞാന്‍ മറന്ന് പോവുന്നു. എന്റെ അവതാരക, എന്റെ പ്രചോദനം, എല്ലാ പിരിമുറുക്കങ്ങളും നിയന്ത്രിക്കുന്ന മാജിക്കുകാരിയാണ്. മാനസികമായിട്ടും മുടി കൊഴിയുന്നതും തൊലി വരണ്ടതാവുന്നതുമടക്കം നിരവധി ബുദ്ധിമുട്ടുകളുണ്ട്. എന്നാല്‍ അവരുടെ വൈദഗ്ദ്ധ്യം, പ്രതിബദ്ധത, ക്ഷമ, നിസാര്‍ഥത എന്നിവ മനസിലാക്കാന്‍ കഴിയാത്തതാണ്. അവര്‍ക്കൊപ്പം ഒരു സങ്കടമോ ഭയമോ നിലനില്‍ക്കുന്നില്ല. മാത്രമല്ല ആശങ്കകളൊന്നും അലട്ടാറമില്ല, അടിസ്ഥാനപരമായി അമ്മ എല്ലാ തലത്തിലും മികച്ചതാണെന്ന് ഒരു തര്‍ക്കവുമില്ലാതെ പറയാം..” സാറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇടക്കിടെ അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ സാറ പങ്കുവയ്ക്കാറുണ്ട്. സെയ്ഫ് അലിഖാന്‌റെ അദ്യ വിവാഹമായിരുന്ന അമൃത. ഇരുവര്‍ക്കും സാറായെക്കൂടാതെ ഇബ്രാഹിം അലിഖാന്‍ എന്ന മകനുമുണ്ട്. അമൃത സിങ്ങുമായുള്ള ദാമ്പത്യം അവസാനിപ്പിച്ചാണ് സെയ്ഫ് കരീന കപൂറിനെ വിവാഹം കഴിച്ചത്. സാറ 2018 ല്‍ കേദാര്‍നാഥിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. രോഹിത് ഷെട്ടിയുടെ സിംബയിലും സാറ വേഷമിട്ടു.
ഡേവിഡ് ധവാന്റെ കൂലി നമ്പര്‍ 1 റീമേക്കാണ് സാറയുടെ അടുത്ത ചിത്രം. ലവ് ആജ് കല്‍ എന്ന ചിത്രത്തിന്റെ റീമേക്കിലും സാറ അഭിനയിക്കുന്നുണ്ട്. വരുണ്‍ ധവാനാണ് നായകന്‍ ഇംത്യാസ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാര്‍ത്തിക് ആര്യനും രണ്‍ദീപ് ഹൂഡയും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

ഇതിനു മുന്‍പും സാറ അമ്മയെ കുറിച്ച് പറഞ്ഞിരുന്നു. കോഫി വിത്ത് കരണ്‍ എന്ന ടി വി ഷോയില്‍ അച്ഛനോടൊപ്പം പങ്കെടുത്തപ്പോഴായിരുന്നു അത്. തന്റെ മാതാപിതാക്കളില്‍ നിന്നും സാറ പകര്‍ത്താന്‍ ആഗ്രഹിക്കുന്ന മൂല്യങ്ങള്‍ എന്തൊക്കെയാണെന്നായിരുന്നു കരണിന്റെ ചോദ്യത്തിന് മറുപടിയായി അച്ഛനമ്മമാരുടെ ജീവിതത്തില്‍ നിന്നും താന്‍ പകര്‍ത്താന്‍ ആഗ്രഹിക്കുന്ന മൂല്യങ്ങള്‍ ഏറെയാണെന്നും സത്യത്തില്‍ തന്നേക്കാള്‍ വിശാലമാണ് അവരുടെ കാഴ്ചപ്പാടുകളെന്നും സാറ മറുപടി പറഞ്ഞു. ആരുടെ കാഴ്ചപ്പാടാണ് കൂടുതല്‍ വിശാലം എന്ന ചോദ്യത്തിന്, ഒരു നിമിഷം പോലും ആലോചിക്കാതെ, അമ്മ അമൃത സിങ്ങിന്റെ പേരാണ് സാറാ പറഞ്ഞത്.

1991 ല്‍ ‘ബേഖുഡി’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അഭിനേത്രിയായ അമൃത സിങ്ങിനെ സെയ്ഫ് അലിഖാന്‍ പരിചയപ്പെടുന്നതും ഇരുവരും വിവാഹിതരാവുന്നതും. 2004 ല്‍ സെയ്ഫും അമൃതയും ഔദ്യോഗികമായി വിവാഹമോചനം നേടി. പിന്നീട് 2012 ഒക്ടോബറിലാണ് കരീന കപൂറിനെ സെയ്ഫ് വിവാഹം കഴിച്ചത്. അഞ്ചു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു സെയ്ഫിന്റെയും കരീനയുടെയും വിവാഹം.

Related post