• October 28, 2021

സ്ലിം ബ്യൂട്ടിയാകുന്നതിനു മുന്‍പുള്ള സാറയുടെ യാത്ര കാണാം

 സ്ലിം ബ്യൂട്ടിയാകുന്നതിനു മുന്‍പുള്ള സാറയുടെ യാത്ര കാണാം

ബോളിവുഡിലെ താരപുത്രിയാണ് സാറ അലി ഖാന്‍. താരപുത്രിയെന്ന ചങ്ങലയ്ക്കുള്ളില്‍ നിന്നും പുറത്തുകടക്കാന്‍ തന്‌റെ കഴിവുകൊണ്ട് സാറയ്ക്കായി. നടന്‍ സെയ്ഫ് അലി ഖാന്റെ ആദ്യ ബന്ധത്തിലെ മകളാണ് സാറ. ആരും മോഹിക്കുന്ന മുഖകാന്തിയും അകാരസൗന്ദര്യവുമുള്ള ആളാണ് സാറ.

എന്നാല്‍ ഇതിനെല്ലാം മുന്‍പ് തികച്ചും വ്യത്യസ്തയായൊരു സാറയും ഉണ്ടായിരുന്നു. നാണം കുണുങ്ങിയായ അമിതവണ്ണമുള്ള ഒരു സാറ. കൊളംബിയയില്‍ പഠിക്കുന്ന സമയത്ത് ഇതായിരുന്നു സാറ. പിസിഒഡി മൂലമുള്ള ബുദ്ധിമുട്ടുകളും അമിതവണ്ണവും സാറയെ അക്കാലത്ത് വല്ലാതെ അലട്ടിയിരുന്നു. എന്നാല്‍ ഒരു നടിയാകണം എന്ന ആഗ്രഹം അന്ന് മുതല്‍ സാറയില്‍ ഉണ്ടായിരുന്നു. എന്നാല്‍ എപ്പോഴോ സാറ തനിക്കൊരു മാറ്റം വേണമെന്നു ചിന്തിച്ചു തുടങ്ങി.


ഇപ്പോള്‍ ശരീരഭാരം കുറയ്ക്കും മുമ്പുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം സാറ അലി ഖാന്‍. ഒരു വിമാന യാത്രക്കിടയിലെടുത്ത പഴയ ദൃശ്യങ്ങളാണ് സാറ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ദൃശ്യങ്ങളില്‍ താരം വളരെ സന്തോഷവതിയിരുന്നു. 96- കിലോയില്‍ നിന്ന് നന്നായി ബുദ്ധിമുട്ടിയാണ് ശരീരഭാരം കുറച്ചതെന്ന് മുമ്പ് ഒരു ചാറ്റ് ഷോയില്‍ സാറ വ്യക്തമാക്കിരുന്നു.


എയര്‍പോര്‍ട്ടില്‍ കൂട്ടികൊണ്ട് വരാനെത്തിയ അമ്മയ്ക്ക് തന്നെ തിരിച്ചറിയാന്‍ സാധിക്കാതെ വന്നതാണ് സാറയുടെ മാറ്റത്തിനു തുടക്കമായത്. 96 കിലോയായിരുന്നു അപ്പോള്‍ സാറയുടെ ഭാരം. അമ്മ അമൃത സിങ് ആയിരുന്നു സാറയ്ക്ക് ഇതിനുള്ള പ്രചോദനം നല്‍കിയത്. പിന്നെ ഭാരം കുറയ്ക്കാനുള്ള കഠിനപരിശ്രമമായിരുന്നു.

കരീന, മലയ്ക്ക അറോറ എന്നിവരുടെ ട്രെയിനറായ നമ്രിത പുരോഹിത് ആയിരുന്നു സാറയുടെയും പരിശീലക. ഫുള്‍ ബോഡി വര്‍ക്ക് ഔട്ട് ആയിരുന്നു സാറ ചെയ്തിരുന്നത്. കുടുംബത്തിലെ എല്ലാവരെയും പോലെ ഒരു സ്‌പോര്‍ട്‌സ് പ്രേമിയാണ് സാറയും. അച്ഛന്‍ സെയ്ഫിനൊപ്പവും സഹോദരനൊപ്പവും സ്ഥിരമായി ടെന്നീസ് കളിക്കുമായിരുന്നു. ജങ്ക് ഫുഡ് ജീവിതത്തില്‍ നിന്ന് എന്നന്നേക്കുമായി ഉപേക്ഷിച്ചു. പ്രോട്ടീന്‍ ബാറുകള്‍, സാലഡുകള്‍ എന്നിവയായിരുന്നു പിന്നെ സാറയുടെ മെനുവില്‍ ഇടം നേടിയവ.

Related post