• October 22, 2021

കോവിഡ് 19: മക്കയിലും മദീനയിലും മുഴുവന്‍ സമയം കര്‍ഫ്യൂ

 കോവിഡ് 19: മക്കയിലും മദീനയിലും മുഴുവന്‍ സമയം കര്‍ഫ്യൂ

കോവിഡ് 19 വ്യാപനം തടയാന്‍ മക്കയിലും മദീനയിലും മുഴുവന്‍ സമയം കര്‍ഫ്യൂ ഏര്‍പ്പെടുത്തി. നിലവില്‍ 15 മണിക്കൂറായിരുന്നു കര്‍ഫ്യൂ. അഞ്ചു പേര്‍ക്കൂടി മരിച്ചതോടെ സൗദിയില്‍ മരണം 21 ആയി. പുതുതായി 165 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 1885 രോഗികള്‍. ഇതില്‍ 328 പേര്‍ രോഗമുക്തരായി. മക്കയിലും മദീനയിലും ജിദ്ദയിലുമാണ് വ്യാഴാഴ്ച ഏറ്റവും കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.

മക്കയിലും മദീനയിലും ആശുപത്രിയില്‍ പോകുന്നതിനും ഭക്ഷ്യസാധനങ്ങള്‍ വാങ്ങുന്നതിനും പകല്‍ ആറുമുതല്‍ മൂന്നുവരെ സമയം അനുവദിച്ചു. ഈ സമയങ്ങളില്‍ വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരെമാത്രമേ അനുവദിക്കൂ. ഫാര്‍മസി, സൂപ്പര്‍മാര്‍ക്കറ്റ്, പെട്രോള്‍ പമ്പുകള്‍, ബാങ്ക് സര്‍വീസുകള്‍ എന്നിവ ഒഴികെ എല്ലാ വാണിജ്യസ്ഥാപനങ്ങളും അടച്ചു.

കുവൈത്തില്‍ 14 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 25 പേര്‍ക്കും ഒമാനില്‍ 21 പേര്‍ക്കും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. യുഎഇയില്‍ കൊറോണ ബാധിച്ച് രണ്ടുപേര്‍കൂടി മരിച്ചു. ബഹ്റൈനില്‍ 66 പ്രവാസി തൊഴിലാളികള്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. വിദേശ തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്റൈനില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 290 ആയി. രാജ്യത്ത് ഇതുവരെ 341 പേര്‍ രോഗമുക്തരായി.

Related post