• October 17, 2021

പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും നിരോധിച്ച് സൗദി

 പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും നിരോധിച്ച് സൗദി

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ശനിയാഴ്ച മുതല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും നിരോധിക്കാനൊരുങ്ങി സൗദി അറേബ്യ. ആഭ്യന്തര വിമാന സര്‍വീസുകള്‍, ബസുകള്‍, ട്രെയിന്‍, ടാക്‌സികള്‍ എന്നിവ സര്‍വീസ് നടത്തില്ല. അവശ്യ സര്‍വീസ് ജീവനക്കാര്‍ കൊണ്ട് പോകുന്ന വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താം. രണ്ടാഴ്ചത്തേക്കാണ് സൗദി അറേബ്യാ പൊതുഗതാഗതം നിര്‍ത്തുന്നത്. ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും സൗദി സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ സൗദി അറേബ്യാ നേരത്തെ തന്നെ നിര്‍ത്തി വച്ചിട്ടുണ്ട്.സൗദിയില്‍ ഇതുവരെ 274 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരികീരിച്ചിട്ടുള്ളത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related post