• November 27, 2021

നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കാന്‍ സൗദി

 നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കാന്‍ സൗദി

കൊവിഡിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് വ്യാഴാഴ്ച മുതല്‍ ഘട്ടം ഘട്ടമായി ഇളവ് നല്‍കും. സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനുള്ള ആദ്യ താത്കാലിക നടപടികളാണ് സൗദി നടത്തുന്നത്. നിലവിലുള്ള മുഴുവന്‍സമയ കര്‍ഫ്യു അവസാനിക്കുന്ന വ്യാഴാഴ്ച മുതലാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുകയെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഘട്ടം ഘട്ടമായി സാധാരണ നിലയിലേക്ക് മടങ്ങുന്നതിന് അധികൃതര്‍ ഏര്‍പ്പെടുത്തിയ എല്ലാ മുന്‍കരുതല്‍ നടപടികളും എല്ലാവരും പാലിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് അല്‍ റബീഹ് പറഞ്ഞു.

വൈറസ് പൊട്ടിപുറപ്പെടുന്നതിന്റെ തുടക്കത്തില്‍ തന്നെ രാജ്യം സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ വ്യാപനം പരിമിതപ്പെടുത്താന്‍ സഹായിച്ചു. ഗുരുതരമായ കേസുകളെ നേരിടാനുള്ള ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ ശേഷി, പുതിയ അണുബാധയെ എത്രയും വേഗം തിരിച്ചറിയാനുള്ള പരിശോധന വിപുലീകരിക്കുക എന്നിങ്ങനെ രണ്ടു പ്രധാന ഘടകങ്ങളെ ആശ്രയിക്കുന്ന അടുത്ത ഘട്ടത്തിനായി മന്ത്രാലയം ഒരു പദ്ധതി തയ്യറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Related post