• October 24, 2021

സൗദിയല്‍ 21 ദിവസത്തേക്ക് കര്‍ഫ്യൂവിന് ഉത്തരവ്

 സൗദിയല്‍ 21 ദിവസത്തേക്ക് കര്‍ഫ്യൂവിന് ഉത്തരവ്

കൊറോണ വൈറസ് പടരുന്ന പശ്ചാതലത്തില്‍ സൗദിയല്‍ 21 ദിവസത്തേക്ക് കര്‍ഫ്യൂവിന് ഉത്തരവിട്ട് സല്‍മാന്‍ രാജാവ്. തിങ്കളാഴ്ച മുതല്‍ വൈകിട്ട് ഏഴു മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യൂ. ഇന്ന് തുടങ്ങുന്ന കര്‍ഫ്യൂ അടുത്ത 21 ദിവസത്തേക്ക് നീളും.

കര്‍ഫ്യൂ നടപ്പാക്കാന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും സ്വീകരിച്ചതായും പൊതുജനങ്ങള്‍ സഹകരിക്കണമെന്നും സൗദി ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. സുരക്ഷാ, സൈന്യം, മാദ്ധ്യമങ്ങള്‍, ആരോഗ്യം, ശുചീകരണം, മറ്റു അവശ്യ സര്‍വീസുകള്‍ എന്നിവയെ കര്‍ഫ്യൂവില്‍ നിന്നൊഴിവാക്കി.


ഇതിനിടെ സൗദിയില്‍ ഞായറാഴ്ച മാത്രം 119 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 511 ആയതായി ആരോഗ്യമന്ത്രാലയം വക്താവ് മുഹമ്മദ് അല്‍ അബ്ദല്‍ അല്‍ അലി പറഞ്ഞു.

Related post