• October 17, 2021

സൗദിയില്‍ 435 പേര്‍ക്ക് കൂടി കോവിഡ്

 സൗദിയില്‍  435 പേര്‍ക്ക് കൂടി കോവിഡ്

സൗദിയില്‍ പുതുതായി 435 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 5369 ആയി. ചികിത്സയിലിരുന്നവരില്‍ ഇന്ന് എട്ട് പേര്‍കൂടി മരിച്ചു. ഇതോടെ ആകെ മരണം 73 ആയി ഉയര്‍ന്നു. 84 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായിട്ടുണ്ട്. അഞ്ച് ദിവസത്തിന് ശേഷം ഏറ്റവും കൂടുതല്‍ രോഗമുക്തി ഇന്നാണ് സ്ഥിരീകരിച്ചത്.

റിയാദിലും മക്കയിലും മദീനയിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. മദീനയില്‍ ഇന്ന് നാല് പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 29 ആയി. മക്കയില്‍ മൂന്ന് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ ഇവിടെ 18 ആയി. ജിദ്ദയില്‍ ഒരാള്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 11 ആയി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് നഗരങ്ങള്‍ പ്രകാരം ഇങ്ങിനെയാണ്. റിയാദില്‍ 119, മക്ക 111, ദമ്മാം 69, മദീന 50, ജിദ്ദ 46, തബൂക്ക് 4.

Related post