• October 17, 2021

എണ്ണ ഉല്‍പാദനത്തിലും വിതരണത്തിലും കുറവ് വരുത്തി സൗദി അറേബ്യ

 എണ്ണ ഉല്‍പാദനത്തിലും വിതരണത്തിലും കുറവ് വരുത്തി സൗദി അറേബ്യ

എണ്ണ ഉല്‍പാദനത്തിലും വിതരണത്തിലും വീണ്ടും കുറവ് വരുത്തി സൗദി അറേബ്യ. അടുത്ത മാസം ഒന്ന് മുതല്‍ സൗദിയുടെ പ്രതിദിന എണ്ണ വിതരണം എട്ടേ ദശാംശം അഞ്ച് ദശലക്ഷം ബാരലായിരിക്കും. ആഗോള എണ്ണ വിപണിയിലുണ്ടായ വില തകര്‍ച്ചയെ തുടര്‍ന്നാണ് ഒപെക് രാഷ്ട്രങ്ങളും പിന്തുണക്കുന്നവരും ഉല്‍പാദനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ധാരണയില്‍ എത്തിയിരുന്നത്.

ആഗോള എണ്ണ വിപണിയിലേക്കുള്ള സൗദിയുടെ പ്രതിദിന എണ്ണ വിഹിതം 8.5 ദശലക്ഷം ബാരലായാണ് രാജ്യം കുറച്ചത്. അടുത്ത മാസം ഒന്ന് മുതല്‍ കുറവ് പ്രാബല്യത്തില്‍ വരും. ഇതിനിടെ സൗദിയും റഷ്യയും തമ്മില്‍ ഉല്‍പാദനത്തില്‍ കുറവ് വരുത്തുന്നത് സംബന്ധിച്ച നടന്ന ചര്‍ച്ചയില്‍ ധാരണയിലെത്തിയതായി സൗദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അറിയിച്ചു.

Related post