• October 23, 2021

എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ് സര്‍വീസസിന് കനത്ത തിരിച്ചടി

 എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ് സര്‍വീസസിന് കനത്ത തിരിച്ചടി

എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ് സര്‍വീസസിന് കനത്ത തിരിച്ചടി. ഇഷ്യുവിലായ 755 രൂപയില്‍നിന്ന് പത്തുമണിയോടെ 12 ശതമാനം താഴ്ന്ന് 658 നിലവാരത്തില്‍ ഓഹരി വിലയെത്തി. 11.40 ആയപ്പോഴേയ്ക്കും 737 നിലവാരത്തിലേയ്ക്ക് വില ഉയര്‍ന്നു.

മാര്‍ച്ച് രണ്ടിനാണ് എസ്ബിഐ കാര്‍ഡ്സിന്റെ ഐപിഒ ആരംഭിച്ചത്. വിവിധവിഭാഗങ്ങളിലായി മൊത്തം 26 ഇരട്ടിപേരാണ് ഐപിഒയ്ക്ക് അപേക്ഷിച്ചത്.

കൊറോണ ഭീതിയില്‍ വിപണി കൂപ്പുകുത്തുന്ന സമയത്ത് ലിസ്റ്റ് ചെയ്യുന്നത് കമ്പനിക്ക് അനുകൂലമാകില്ലെന്ന് വ്യക്തമായിരുന്നു. മികച്ച നേട്ടം പ്രതീക്ഷിച്ചാണ് പലരും ഐപിഒയ്ക്ക് അപേക്ഷിച്ചത്.

Related post