• October 23, 2021

എടിഎം ഇടപാടുകൾ എസ്ബിഐ സൗജന്യമാക്കി

 എടിഎം ഇടപാടുകൾ എസ്ബിഐ സൗജന്യമാക്കി

ജൂൺ 30 വരെ എസ്ബിഐ എടിഎമ്മുകളിൽ നിന്ന് അക്കൗണ്ട് ഉടമകള്‍ക്ക്  സൗജന്യമായി പണം പിൻവലിക്കാം. ഒരു ദിവസം എത്ര പ്രാവശ്യം പണം പിൻവലിച്ചാലും ചാർജ്ജ് ഈടാക്കില്ല. 

ഏപ്രില്‍ 15ന് ബാങ്കിന്റെ വെബ്‌സൈറ്റിലൂടെയാണ് എടിഎം നിരക്കുകള്‍ ജൂണ്‍ 30വരെ പിന്‍വലിച്ചതായി അറിയിച്ചത്. എടിഎം നിരക്കുകള്‍ നിശ്ചിത കാലത്തേയ്ക്ക് ഒഴിവാക്കണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് സാധാരണയായി എട്ട്   സൗജന്യ ഇടപാടുകളാണ് ഇതുവരെ അനുവദിച്ചിരുന്നത്.  മെട്രോ നഗരങ്ങളിൽ 10 ഇടപാടാണ് ലഭിക്കുന്നത്. 

Related post