• July 27, 2021

എടിഎമ്മുകളില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിന്‍വലിക്കല്‍ സംവിധാനവുമായി എസ്.ബി.ഐ, ജനുവരി മുതല്‍ പ്രാബല്യത്തില്‍

 എടിഎമ്മുകളില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിന്‍വലിക്കല്‍ സംവിധാനവുമായി എസ്.ബി.ഐ,  ജനുവരി മുതല്‍ പ്രാബല്യത്തില്‍

എടിഎമ്മുകള്‍ ഉപയോഗിച്ചുള്ള പണം തട്ടിപ്പ് തടയാന്‍ പുതിയ പരിഷ്‌കരണവുമായി എസ്ബിഐ. എടിഎമ്മുകളില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിന്‍വലിക്കല്‍ സംവിധാനമാണ് നടപ്പാക്കുക. ഇതുവഴി പണം പിന്‍വലിക്കുന്നതിന് ക്ലോണ്‍ ചെയ്ത കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടയാനാകും.

2020 ജനുവരി ഒന്നുമുതല്‍ രാജ്യത്തൊട്ടാകെയുളള എസ്ബിഐയുടെ എടിഎമ്മുകളില്‍ പുതിയരീതി നടപ്പിലാകും. വൈകിട്ട് എട്ടുമുതല്‍ രാവിലെ എട്ടുവരെയാണ് ഒടിപി അടിസ്ഥാനത്തില്‍ പണം പിന്‍വലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്. 10000 രൂപയ്ക്ക് മുകളിലില്‍ പിന്‍വലിക്കുന്നതിനാണ് പുതിയ രീതി.

എടിഎം ഉപയോഗിച്ച് പണം പിന്‍വലിക്കുമ്പോള്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും. പിന്‍വലിക്കാനുള്ള തുക എത്രയാണെന്ന് രേഖപ്പെടുത്തുമ്പോഴാണ് മൊബൈലില്‍ ഒടിപി ലഭിക്കുക. തുടര്‍ന്ന് സ്‌ക്രീനില്‍ തെളിയുന്ന ഭാഗത്ത് ഒടിപി നല്‍കിയാല്‍ മാത്രമേ പണം ലഭിക്കൂ. മറ്റുബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഈ സംവിധാനമുണ്ടാകില്ല.

Related post