• November 30, 2021

ക്വിക്കായി വിവരം ലഭിക്കാ൯ എസ്ബിഐ ക്വിക്ക് ആപ്പ്

 ക്വിക്കായി വിവരം ലഭിക്കാ൯ എസ്ബിഐ ക്വിക്ക്  ആപ്പ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സേവനങ്ങൾ ഇനി എളുപ്പത്തിൽ ലഭ്യമാക്കാം . ഇതിനായി എസ്ബിഐ ക്വിക്ക് ആപ്പിൽ രജിസ്റ്റ ര്‍ ചെയ്താൽ മാത്രം മതി.

അക്കൗണ്ട് ഉടമകള്‍ക്ക് അക്കൗണ്ടിലെ ബാലന്‍സ് തുക അറിയാനും മിനി സ്റ്റേറ്റ്മെന്റ്, ചെക്ക് ബുക്കിനുള്ള അപേക്ഷ, അവസാനത്തെ ആറുമാസത്തെ അക്കൗണ്ട് സ്റ്റേറ്റുമെന്റ്, ഭവന വായ്പ-വിദ്യാഭ്യാസ വായ്പ എന്നിവയുടെ പലിശയുടെ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കും എസ്ബിഐ ക്വിക്ക് ആപ്പ് സേവനത്തിലൂടെ അപേക്ഷിക്കാം.

എസ്എംഎസ് അല്ലെങ്കില്‍ മിസ്ഡ് കോള്‍ എന്നിവ വഴി സേവനം ലഭ്യമാകും. എസ്ബിഐ ക്വിക്ക് ഒരു തവണ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പിന്നെ ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല. ഏതൊക്കെ ദിവസങ്ങളിലാണ് എസ്ബിഐയ്ക്ക് അവധിയുള്ളതെന്ന് വ്യക്തമാക്കുന്ന കലണ്ടറും ആപ്പില്‍ നല്‍കിയിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്യാന്‍ ‘REG Account Number’ എന്ന് 09223488888 രജിസ്ട്രേഡ് മൊബൈല്‍ നമ്പറില്‍നിന്ന് എസ്എംഎസ് അയയ്ക്കുക. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ തുടര്‍ന്ന് സേവനം ഉപയോഗിക്കാം.

Related post