• October 17, 2021

കേരള സര്‍ക്കാര്‍ പദ്ധതിയെ അഭിനന്ദിച്ച് സുപ്രിംകോടതി

 കേരള സര്‍ക്കാര്‍ പദ്ധതിയെ അഭിനന്ദിച്ച് സുപ്രിംകോടതി

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഒരു വയസ് മുതല്‍ അഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കുന്ന കേരള സര്‍ക്കാര്‍ പദ്ധതിയെ അഭിനന്ദിച്ച് സുപ്രിംകോടതി. കുട്ടികള്‍ക്ക് വീടുകളില്‍ ഉച്ചഭക്ഷണം എത്തിക്കുന്നതിനെയാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പ്രകീര്‍ത്തിച്ചത്.

മറ്റ് സംസ്ഥാനങ്ങള്‍ എന്ത് നടപടി സ്വീകരിച്ചെന്നും കോടതി ആരാഞ്ഞു. ഒരാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും മറുപടി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ചെറിയ കുട്ടികള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കാന്‍ തീരുമാനിച്ചത്. ഇത് നടപ്പിലാക്കുകയും ചെയ്തു.

Related post