• October 17, 2021

തൗനജാം ശ്യാംകുമാര്‍ എംഎല്‍എയെ അയോഗ്യനാക്കി

 തൗനജാം ശ്യാംകുമാര്‍  എംഎല്‍എയെ അയോഗ്യനാക്കി

മണിപ്പൂരില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കൂറുമാറിയ തൗനജാം ശ്യാംകുമാര്‍ എംഎല്‍എയെ സ്പീക്കര്‍ അയോഗ്യനാക്കി.

ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി.സ്പീക്കര്‍ വൈ.ഖേംചന്ദ്ര സിംഗാണ് എംഎല്‍എയെ അയോഗ്യനാക്കിയത്.

2017 ല്‍ നടന്ന മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇംഫാല്‍ ഈസ്റ്റിലെ ആന്‍ഡ്രോ നിയമസഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിലാണ് ശ്യാംകുമാര്‍ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടത്.

2017 മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 28 സീറ്റും ബിജെപിക്ക് 21 സീറ്റുമാണ് നേടിയിരുന്നത്.

Related post