• June 23, 2021

കുടിയേറ്റ തൊഴിലാളികളെ സ്വദേശങ്ങളിലെത്തിക്കാന്‍ സര്‍ക്കാരുകള്‍ക്ക് 15 ദിവസം അനുവദിച്ച് സുപ്രീംകോടതി

 കുടിയേറ്റ തൊഴിലാളികളെ സ്വദേശങ്ങളിലെത്തിക്കാന്‍ സര്‍ക്കാരുകള്‍ക്ക് 15 ദിവസം അനുവദിച്ച് സുപ്രീംകോടതി

ലോക്ക്ഡൗണില്‍ കുടുങ്ങിയ മുഴുവന്‍ കുടിയേറ്റ തൊഴിലാളികളേയും നാട്ടിലേക്ക് എത്തിക്കുന്നതിന് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും 15 ദിവസം അനുവദിച്ച് സുപ്രീംകോടതി. കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ സംബന്ധിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്.കെ.കൗള്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍, ബസ് ചാര്‍ജുകള്‍ ഈടാക്കരുതെന്നും ഭക്ഷണവും മറ്റു സൗകര്യങ്ങളും അധികൃതര്‍ ഉറപ്പാക്കണമെന്നും മെയ് 28-ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

Related post