• October 23, 2021

ഇതര സംസ്ഥാന തൊഴിലാളികളുടെ ദുരിതം ഉടന്‍ പരിഹരിക്കണം: സുപ്രിംകോടതി

 ഇതര സംസ്ഥാന തൊഴിലാളികളുടെ ദുരിതം ഉടന്‍ പരിഹരിക്കണം: സുപ്രിംകോടതി

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന്, കിടക്ക, കൗണ്‍സിലിംഗ് എന്നിവ ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി. ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനം സംബന്ധിച്ച ഹര്‍ജി കേള്‍ക്കുന്നതിനിടെയാണ് സുപ്രിംകോടതിയുടെ ഉത്തരവ്.

വ്യാജവാര്‍ത്ത തടയാന്‍ കര്‍ശന നടപടിയെടുക്കണമെന്നും കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്നും സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇതിനായി വിദഗ്ധരുടെ പാനല്‍ രൂപീകരിക്കണമെന്നും നിര്‍ദേശിച്ചു.

ഇന്നലെ ഹര്‍ജി പരിഗണിച്ചെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കൂടി അറിഞ്ഞ ശേഷം തീരുമാനമെടുക്കാമെന്ന് കോടതി നിലപാടെടുത്തു. സര്‍ക്കാര്‍ തുടക്കമിട്ട നടപടികളില്‍ ഇടപെടില്ലെന്നും മറ്റ് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഭീതി കാരണമാണ് പലായനമെന്നും ഇത് വൈറസിനേക്കാള്‍ വലിയ പ്രശ്നമായി മാറുകയാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിരീക്ഷിച്ചു. അടുത്ത മാസം ഏഴിന് കേസ് വീണ്ടും പരിഗണിക്കും.

Related post