• October 16, 2021

കേരളത്തെ കണ്ടു പഠിക്കൂ: സുപ്രീം കോടതി

 കേരളത്തെ കണ്ടു പഠിക്കൂ: സുപ്രീം കോടതി

കോവിഡ് 19 വ്യാപനം തടയുന്നതിന് കേരളം സ്വീകരിക്കുന്ന നടപടികള്‍ക്ക് സുപ്രീംകോടതിയുടെ അഭിനന്ദനം.സംസ്ഥാനത്തെ ജയിലുകളില്‍ ഒരുക്കിയ സജ്ജീകരണത്തിനാണ് സുപ്രീംകോടതി കേരളത്തെ പ്രത്യേകമായി അഭിനന്ദിച്ചത്.കേരളത്തിലെ ജയിലുകള്‍ നേരത്തെ തന്നെ പ്രതിരോധ നടപടികള്‍ കൈകൊണ്ടതായി കോടതി വിലയിരുത്തി.

കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ ഉടന്‍ ഐസൊലേഷന്‍ വര്‍ഡുകളിലേക്ക് മാറ്റി. പുതിയ ജയില്‍ അന്തേവാസികളെ ആദ്യം 6 ദിവസം ഐസൊലേഷനില്‍ വയ്ക്കുന്നു. പിന്നീട് മാത്രമാണ് മറ്റ് ജയില്‍വാസികളുമായി ഇടപെടാന്‍ അനുവദിക്കുന്നത് എന്നും കോടതി പരാമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിനും ജയില്‍ വകുപ്പിനുമാണ് കോടതിയുടെ പ്രശംസ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് പരാമര്‍ശങ്ങള്‍. കോവിഡ് രോഗഭീതി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ജയിലുകള്‍ സുരക്ഷിതമാണോ എന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ ആണ് കേരളത്തെ പ്രശംസിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍.

Related post