• October 22, 2021

നിര്‍ഭയ കേസ്: പ്രതി പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രിംകോടതി തള്ളി

 നിര്‍ഭയ കേസ്: പ്രതി പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രിംകോടതി തള്ളി

നിര്‍ഭയ കേസില്‍ പ്രതി പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രിംകോടതി തള്ളി. പ്രായപൂര്‍ത്തിയായില്ലെന്ന വാദമാണ് തള്ളിയത്. പ്രതിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. അതേസമയം, നാളെ നീതി ലഭിക്കുമെന്ന് നിര്‍ഭയയുടെ അമ്മ പറഞ്ഞു.

നിര്‍ഭയ പ്രതികളുടെ വധശിക്ഷ നാളെ രാവിലെ 5.30 ന് നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അവസാന നിമിഷത്തില്‍ വധശിക്ഷ വൈകിപ്പിക്കാന്‍ പല വഴികളും പ്രതികള്‍ നോക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രതി അക്ഷയ് സിംഗിന്റെ ഭാര്യ വിവാഹമോചന ഹര്‍ജി നല്‍കി. ബിഹാര്‍ കോടതിയുടെ പരിഗണനയിലാണ് ഹര്‍ജിയുള്ളത്. കുറ്റകൃത്യം നടക്കുമ്പോള്‍ ഡല്‍ഹിയിലുണ്ടായിരുന്നില്ലെന്നവകാശപ്പെട്ട് മുകേഷ് സിംഗ് നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. മുകേഷ് സിംഗ് നല്‍കിയ രണ്ടാമത്തെ ദയാഹര്‍ജിയിലും തീരുമാനമുണ്ടാകും.

Related post