• August 2, 2021

പട്ടികജാതി ,പട്ടികവര്‍ഗ സംവരണ ഭേദഗതി ബില്‍ ലോകസഭ പാസ്സാക്കി

 പട്ടികജാതി ,പട്ടികവര്‍ഗ സംവരണ ഭേദഗതി ബില്‍ ലോകസഭ പാസ്സാക്കി

ലോകസഭകളിലും ,നിയമസഭകളിലും പട്ടികജാതി ,പട്ടിക വര്‍ഗ സംവരണം പത്തുവര്‍ഷത്തേക്ക് കൂടി നീട്ടുന്ന ഭരണഘടന ഭേദഗതി ബില്‍ ലോകസഭ പാസ്സാക്കി.
70 വര്‍ഷമായി തുടരുന്ന സംവരണത്തിന്റെ കാലാവധി ജൂണ്‍ 25 ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ലോക്സഭയിലും നിയമസഭകളിലും പട്ടികജാതി, പട്ടികവര്‍ഗ സംവരണം പത്തുവര്‍ഷത്തേക്കു കൂടി നീട്ടാനുള്ള കേന്ദ്ര തീരുമാനം.

എന്നാല്‍ ആഗ്ലോ ഇന്ത്യന്‍ സംവരണം തുടരുന്ന കാര്യത്തില്‍ തീരുമാനമായില്ല. ഇതോടെ ലോകസഭയിലെയും ,നിയമസഭയിലെയും ആഗ്ലോ ഇന്ത്യന്‍ സംവരണം ജനുവരി 25 ന് അവസാനിക്കും.

Related post