• October 22, 2021

അതിര്‍ത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും

 അതിര്‍ത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ  സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും

അതിര്‍ത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഹര്‍ജിയെ കേരളം എതിര്‍ക്കും. അതിര്‍ത്തി അടച്ചത് ചോദ്യം ചെയ്ത് കാസര്‍ഗോഡ് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി പരിഗണിക്കും.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് അതിര്‍ത്തി അടച്ചതെന്ന് കര്‍ണാടക സര്‍ക്കാര്‍ വാദിക്കുന്നു. രാജ്യത്ത് തന്നെ കൊവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച മേഖലകളില്‍ ഒന്നാണ് കാസര്‍ഗോഡ്. അതിര്‍ത്തി കടന്ന് സഞ്ചാരം അനുവദിച്ചാല്‍ കര്‍ണാടകയിലെ ജില്ലകളിലേക്ക് വൈറസ് പടരും. സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കും. ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും കര്‍ണാടകം സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മനുഷ്യത്വപരമായ സമീപനം സ്വീകരിക്കേണ്ട സമയത്താണ് കര്‍ണാടകം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കേരളം മറുപടി നല്‍കും. അതിര്‍ത്തി അടച്ചത് നിയമവിരുദ്ധമാണെന്നും വാദിക്കും.

തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് കേരളം കവിയറ്റ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയാണ് കേരളത്തിന് വേണ്ടി ഹാജരാകുന്നത്. അതിര്‍ത്തി അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടി ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്ന് ആരോപിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗണനയ്ക്ക് വരും.

Related post