• May 14, 2021

ചെെനയിലേക്ക് ഇന്ത്യയുടെ രണ്ടാം വിമാനവും പുറപ്പെട്ടു

 ചെെനയിലേക്ക് ഇന്ത്യയുടെ രണ്ടാം വിമാനവും പുറപ്പെട്ടു

ചൈനയിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രണ്ടാമത്തെ വിമാനം ഇന്ന് ഉച്ചയ്ക്കു ശേഷം പുറപ്പെടുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. . ആദ്യ വിമാനത്തിൽ ഇന്നു രാവിലെ 324 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരുന്നു. എന്നാൽ, കടുത്ത പനിയുള്ള ആറുപേര്‍ക്ക് ചൈനയില്‍നിന്ന് മടങ്ങാനായില്ല.

ആദ്യസംഘത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 42 മലയാളികളും 56 ആന്ധ്രക്കാരും 53 തമിഴ്നാട്ടുകാരും തിരിച്ചെത്തി. 324 പേരില്‍ 90 പേര്‍ സ്ത്രീകളാണ്, 211 വിദ്യാര്‍ഥികളും, 3 കുട്ടികളും. തിരിച്ചെത്തിയവരില്‍ എട്ടു കുടുംബങ്ങളും ഉള്‍പ്പെടുന്നു.

ആദ്യസംഘത്തിലുള്ള മെഡിക്കൽ സംഘം തന്നെയാണ് രണ്ടാമത്തെ സംഘത്തിലുമുള്ളത്. വുഹാനിൽ നിന്ന് തിരിച്ചെത്തിയ 324 ഇന്ത്യക്കാരെയും ഹരിയാന മനേസറിലെ നിരീക്ഷണകേന്ദ്രത്തിലേക്കാണ് മാറ്റിയത്.

Related post