• October 23, 2021

രണ്ടാംഘട്ട ലോക്ക്ഡൗണിന്‌റെ മാര്‍ഗനിര്‍ദേശം ഇന്ന് പുറത്തിറങ്ങും

 രണ്ടാംഘട്ട ലോക്ക്ഡൗണിന്‌റെ മാര്‍ഗനിര്‍ദേശം ഇന്ന് പുറത്തിറങ്ങും

മേയ് മൂന്നുവരെയുള്ള രണ്ടാംഘട്ട ലോക് ഡൗണ്‍ നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. ഏപ്രില്‍ 20വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിട്ടുള്ളത്.

രോഗ വ്യാപനം പിടിച്ചു നിര്‍ത്തിയ മേഖലകളില്‍ തുടര്‍ന്ന് ഉപാധികളോടെ ഇളവ് അനുവദിക്കും. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശത്തിന് അനുസരിച്ചാകും സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ തീരുമാനിക്കുക. കാര്‍ഷിക മേഖലയ്ക്ക് ഇളവ് നല്‍കും. പാവപ്പെട്ടവര്‍ക്കും ദിവസവേതനക്കാര്‍ക്കും പരിഗണന ലഭിക്കും. അതേസമയം, സഞ്ചാര നിയന്ത്രണം തുടരും. ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് അടിയന്തര സാമ്പത്തിക സഹായം വേണമെന്ന ആവശ്യം ശക്തമാണ്. കേന്ദ്ര മന്ത്രിസഭാ യോഗവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേരും. രണ്ടാംഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്ന കാര്യവും കേന്ദ്രമന്ത്രിസഭ യോഗം പരിഗണിക്കും.

Related post