• October 21, 2021

എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ 31 വരെ നിരോധനാജ്ഞ

 എറണാകുളം, പത്തനംതിട്ട    ജില്ലകളില്‍ 31 വരെ  നിരോധനാജ്ഞ

എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 31 വരെയാണ് നിരോധനാജ്ഞ. ദേവികുളം താലൂക്കിലെ മൂന്നാര്‍, പള്ളിവാസല്‍, കുഞ്ചിത്തണ്ണി, കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജുകളില്‍ ദേവികുളം സബ് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സി.ആര്‍.പി.സി 144 പ്രകാരം അഞ്ചില്‍ക്കൂടുതല്‍ പേര്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല. പലചരക്ക് അടക്കമുള്ള അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചുവരെ മാത്രം തുറന്നു പ്രവര്‍ത്തിക്കണം. മറ്റു കടകള്‍ അടച്ചു പൂട്ടണം. മാളുകളില്‍ അവശ്യ സാധനങ്ങളുടെ വിതരണമൊഴികെയുള്ള കടകള്‍ അടച്ചിടണം. സെന്‍ട്രലൈസ്ഡ് എ.സി പ്രവര്‍ത്തിപ്പിക്കരുത് പൊതു ഗതാഗത സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കണം.

പെട്രോള്‍, എല്‍പിജി വിതരണത്തിന് മുടക്കം വരാന്‍ പാടില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ നിയന്ത്രിതമായി ജീവനക്കാര്‍ എത്തണം. ഹോട്ടലുകള്‍ക്ക് ഹോം ഡെലിവറിയായി ഭക്ഷണം വിതരണം ചെയ്യാം- ജില്ലാ കലക്ടര്‍മാര്‍ ഉത്തരവില്‍ വ്യക്തമാക്കി.

Related post