• June 24, 2021

ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ ചിത്രം സി യൂ സൂണ്‍; സെപ്റ്റംബര്‍ ഒന്നിന് ആമസോണ്‍ പ്രൈമില്‍

 ഫഹദ് ഫാസില്‍-മഹേഷ്  നാരായണന്‍ ചിത്രം സി യൂ സൂണ്‍; സെപ്റ്റംബര്‍ ഒന്നിന് ആമസോണ്‍ പ്രൈമില്‍

സൂഫിയും സുജാതയ്ക്കും ശേഷം വീണ്ടുമൊരു മലയാളം ചിത്രം കൂടി ഒടിടി റിലീസിന് ഒരുങ്ങുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സി യു സൂണ്‍ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 1 ന് ആമസോണ്‍ പ്രൈമിലാണ് ചിത്രത്തിന്റെ റിലീസ്.

ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ലോക്ക്ഡൗണ്‍ കാലത്ത് ചിത്രീകരിച്ച സിനിമയെന്ന പ്രത്യേകതയും . കൂടാതെ പൂര്‍ണമായും ഐഫോണിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.



ടേക്ക് ഓഫ്, മാലിക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്. ഫഹദ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഉടന്‍ പുറത്തിറങ്ങും.

27 കോടി മുതല്‍ മുടക്കില്‍ ഫഹദിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘മാലിക്ക്’ ഒരുങ്ങുകയാണ്. ഇതിന് പിന്നാലെയാണ് ഇരുവരും വീണ്ടുമൊന്നിക്കുന്ന ‘സീ യു സൂണ്‍’ വരുന്നത്.

ഫഹദ് ഫാസിലിന്റെ കൊച്ചിയിലെ ഫ്‌ളാറ്റിലാണ് പ്രധാനമായും സിനിമ ചിത്രീകരിച്ചത്.

Related post