• May 14, 2021

208 പോയന്‌റ് നഷ്ടത്തില്‍ ഓഹരി സൂചിക താഴോട്ടുതന്നെ

 208 പോയന്‌റ് നഷ്ടത്തില്‍ ഓഹരി സൂചിക താഴോട്ടുതന്നെ

തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 208.43 പോയന്റ് നഷ്ടത്തില്‍ 41,115,38ലും നിഫ്റ്റി 63 പോയന്റ് താഴ്ന്ന് 12,106.90ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1070 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1399 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള കാരണങ്ങളും ഡിസംബര്‍ പാദത്തിലെ കമ്പനി ഫലങ്ങളുമാണ് വിപണിയെ ബാധിച്ചത്. കോള്‍ ഇന്ത്യ, ഒഎന്‍ജിസി, എന്‍ടിപിസി, ടാറ്റ മോട്ടോഴ്സ്, യുപിഎല്‍ തുടങ്ങിയ ഓഹരികളായിരുന്നു പ്രധാനമായും നഷ്ടത്തില്‍. സീ എന്റര്‍ടെയ്ന്‍മെന്റ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, നെസ് ലെ, ടിസിഎസ്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഐടി ഒഴികെയുള്ള ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Related post