• October 23, 2021

നേട്ടം നിലനിര്‍ത്താനാകാതെ ഓഹരി വിപണി

 നേട്ടം നിലനിര്‍ത്താനാകാതെ   ഓഹരി വിപണി

കഴിഞ്ഞദിവസത്തെ നേട്ടം നിലനിര്‍ത്താനാകാതെ ഓഹരി വിപണി. മികച്ച നേട്ടത്തിലായ ഓഹരികള്‍ വിറ്റ് നിക്ഷേപകര്‍ ലാഭമെടുക്കാന്‍ ശ്രമിച്ചതാണ് വപണിയെ ബാധിച്ചത്. സെന്‍സെക്സ് 271 പോയന്റ് നഷ്ടത്തില്‍ 29795ലും നിഫ്റ്റി 78 പോയന്റ് താഴ്ന്ന് 8713ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 450 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 335 ഓഹരികള്‍ നഷ്ടത്തിലുമാണ്. 39 ഓഹരികള്‍ക്ക് മാറ്റമില്ല. സിപ്ല, ഗെയില്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, ബ്രിട്ടാനിയ, എച്ച്സിഎല്‍ ടെക്, എല്‍ആന്റ്ടി, വേദാന്ത, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ആക്സിസ് ബാങ്ക്, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ഇന്റസിന്‍ഡ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ആഗോള വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ് പ്രകടമാകുന്നത്. യുഎസ് സൂചികയായ നാസ്ഡാക്ക് നഷ്ടത്തിലായിരുന്നു. ഏഷ്യന്‍ സൂചികയായ നിക്കി നേട്ടത്തിലാണ്. അതേസമയം, ഹാങ്സെങ്, കോസ്പി, ഷാങ്ഹായ് തുടങ്ങിയ സൂചികകള്‍ നഷ്ടത്തിലുമാണ്.

Related post