• October 22, 2021

വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

 വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

കഴിഞ്ഞയാഴ്ചയിലെ മികച്ച നേട്ടം തുടരാന്‍ സൂചികകള്‍ക്ക് കഴിഞ്ഞില്ല. വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 469.60 പോയന്റ് താഴ്ന്ന് 30690.02ലും നിഫ്റ്റി 118.05 പോയന്റ് നഷ്ടത്തില്‍ 8993.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1194 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1171 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 201 ഓഹരികള്‍ക്ക് മാറ്റമില്ല.

ബജാജ് ഫിന്‍സര്‍വ്, സീ എന്റര്‍ടെയന്‍മെന്റ്, ബജാജ് ഫിനാന്‍സ്, എംആന്‍ഡ്എം, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എല്‍ആന്‍ഡ്ടി, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, അദാനി പോര്‍ട്സ്, ഇന്‍ഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. റിയാല്‍റ്റി ഓഹരികളാണ് കനത്ത നഷ്ടമുണ്ടാക്കിയത്. സൂചിക അഞ്ചുശതമാനം താഴ്ന്നു. വാഹനം, ബാങ്ക്, ഊര്‍ജം, ഐടി, എഫ്എംസിജി തുടങ്ങിയ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ലോഹം, ഫാര്‍മ, അടിസ്ഥാനസൗകര്യവികസനം തുടങ്ങിയ ഓഹരികളില്‍ വാങ്ങല്‍താല്‍പര്യം പ്രകടമായിരുന്നു. അംബേദ്കര്‍ ജയന്തി പ്രമാണിച്ച് ചൊവാഴ്ച ഓഹരി വിപണിക്ക് അവധിയാണ്.

Related post