• October 17, 2021

സെന്‍സെക്സ് 131 പോയന്റ് നഷ്ടത്തില്‍

 സെന്‍സെക്സ് 131 പോയന്റ് നഷ്ടത്തില്‍

റിസര്‍വ് ബാങ്ക് നിരക്കുകള്‍ കുറച്ചിട്ടും ഓഹരി വിപണിയില്‍ അത് പ്രതിഫലിച്ചില്ല. മൂന്നുദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ സെന്‍സെക്സ് 131.18 പോയന്റ് നഷ്ടത്തില്‍ 29,815.59ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 18.80 പോയന്റ് നേട്ടത്തില്‍ 8660.25ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിലെ 1131 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1138 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികള്‍ക്ക് മാറ്റമില്ല. കോള്‍ ഇന്ത്യ, ആക്സിസ് ബാങ്ക്, ഐടിസി, എന്‍ടിപിസി, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഫിനാന്‍സ്, ഇന്‍ഡസിന്റ് ബാങ്ക്, ഗെയില്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. വാഹനം, ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വിഭാഗം സൂചികകളാണ് നഷ്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്‌ക്യാപ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അതേസമയം, സ്മോള്‍ക്യാപ് സൂചിക നേരിയ നേട്ടത്തിലായിരുന്നു.

Related post