• July 27, 2021

ഓഹരി വിപണി കുതിക്കുന്നു; സെന്‍സെക്സ് പോയന്റ് ഉയര്‍ന്നു

 ഓഹരി വിപണി കുതിക്കുന്നു; സെന്‍സെക്സ് പോയന്റ്  ഉയര്‍ന്നു

യുഎസ് ഫെഡ് റിസര്‍വ് നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതിന് പിന്നാലെ ഓഹരി സുചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് 126 പോയന്റ് ഉയര്‍ന്ന് 40539ലും നിഫ്റ്റി 36 പോയന്റ് നേട്ടത്തില്‍ 11946ലുമാണ് വ്യാപാരം നടക്കുന്നത്.

ടാറ്റ മോട്ടോഴ്സ്, സിപ്ല, ടാറ്റ സ്റ്റീല്‍, വേദാന്ത, ഹിന്‍ഡാല്‍കോ, യെസ് ബാങ്ക്, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഒഎന്‍ജിസി, സീ എന്റര്‍ടെയന്റമെന്റ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

യുഎസ് ഫെഡ് റിസര്‍വ് നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. 2020വര്‍ഷത്തിലും നിരക്കുകള്‍ നിലവിലുള്ളത് തന്നെ തുടര്‍ന്നാല്‍മതിയെന്നാണ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം. ഇതേതുടര്‍ന്ന് ഡോ ജോണ്‍സും എസ്ആന്‍പി 500 സൂചികയും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

Related post