• June 23, 2021

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

 ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 10100 നിലവാലത്തിലെത്തി. സെന്‍സെക്‌സ് 249 പോയന്റ് നേട്ടത്തില്‍ 34,207ലും നിഫ്റ്റി 66 പോയന്റ് ഉയര്‍ന്ന് 10111ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1605 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1019 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഇന്‍ഡസിന്റ് ബാങ്ക്, ഭാരതി ഇന്‍ഫ്രടെല്‍, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര, ഗ്രാസിം, വേദാന്ത, ഐഷര്‍ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, ഐടിസി, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഗെയില്‍, ഹീറോമോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, വിപ്രോ, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Related post